കൊച്ചി: പത്ത് വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി 12 വയസുകാരൻ . ലഹരി ഉപയോഗത്തിനായി മൂന്നുലക്ഷം രൂപയും 12കാരൻ വീട്ടിൽ നിന്നും മോഷ്ടിച്ചിരുന്നു. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി ഉപയോഗത്തിനായി പോയിരുന്നത്.
വിവരം പുറത്തറിഞ്ഞതോടെ വീട്ടുകാരെയും കുട്ടി ആക്രമിച്ചു. നിലവിൽ കുട്ടി ഡീ അഡിക്ഷൻ സെൻ്ററിലാണ്. തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, വിവരം അറിഞ്ഞിട്ടും എളമക്കര പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ലെന്നും ആരോപണമുണ്ട്
A 12-year-old gave MDMA to his 10-year-old sister. Alas, Kerala!